Politics
പിഎസ്സി കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ ഗുരുതര ക്രമക്കേട്

തിരുവനന്തപുരം: പിഎസ്സി കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് പരാതി. പിഎസ്സി ചെയര്മാന് എം ആര് ബൈജുവിന് എതിരെയാണ് ഈ ഗുരുതര ആരോപണം. ഒഴിവ് നികത്താതെ റാങ്ക് പട്ടിക റദ്ദാക്കാന്‍ എം ആര് ബൈജു നിര്‍ദേശം നല്‍കിയെന്നാണ് പരാതി.ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് റാങ്ക് പട്ടിക റദ്ദാക്കിയത്.റാങ്ക് പട്ടിക അട്ടിമറിക്കാന്‍ എം ആര് ബൈജു നേരിട്ട് ഇടപെട്ടതായി ഉദ്യോഗാര്‍ത്ഥി ആരോപിച്ചു. നിയമനം നടത്തണമന്ന സര്‍ക്കാര്‍ ആവശ്യം തള്ളി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നിയമനം നടത്തണമന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ രൂക്ഷമായി പ്രതികരിച്ചതായും പരാതിയുണ്ട്. ഉദ്യോഗാര്‍ഥിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷമായിരുന്നു അന്വേഷണ സംഘം ഉദ്യോഗാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയത്.
https://youtu.be/mgF8DiyNZ4Q?si=QWa7m1_k-tU479my




