KERALA

സംസ്ഥാനത്തെ യാത്രാദുരിതത്തിന് ഇനി വലിയൊരു ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാദുരിതത്തിന് ഇനി വലിയൊരു ആശ്വാസം . ഷെയര്‍ ഓട്ടോറിക്ഷകള്‍ വൈകാതെ നിരത്തുകളിലെത്തും. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ തുടങ്ങിയ വന്‍നഗരങ്ങളുടെ നിരയിലേക്ക് കൊച്ചിയും എത്തുംഇതിന്റെ ഭാഗമായി കൊച്ചിയില്‍ പൈലറ്റ് പ്രോജക്റ്റായി പദ്ധതി നടപ്പിലാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തത്വത്തില്‍ തീരുമാനിച്ചു. .നിലവിലുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റില്‍ നിന്ന് മാറ്റം വരുത്തി, നിശ്ചിത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ‘സ്റ്റേജ് കാര്യേജ്’ പെര്‍മിറ്റുകളാണ് ഷെയര്‍ ഓട്ടോകള്‍ക്ക് നല്‍കുക. 6 മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍, ജനവാസ മേഖലകളെയും ഓഫിസുകളെയും തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പുകളുമായും മെട്രോ സ്റ്റേഷനുകളുമായും ബന്ധിപ്പിക്കുന്ന ഫീഡര്‍ റൂട്ടുകളിലായിരിക്കും സേവനം.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close