KERALA
കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില് മരിച്ച നിലയിൽ കണ്ടെത്തിയത് . ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നാട്ടുകാരുടെയും പൊലീസിന്റെയും അന്വേഷണത്തിലൂടെയാണ് വെള്ളിയാഴ്ച്ച രാവിലെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. .




