KERALA
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം :പ്രമുഖ പൊതുപ്രവര്‍ത്തകൻ ഡിജോ കാപ്പന്‍ (65) അന്തരിച്ചു. കാറപകടത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ഫ്ലാറ്റിന്റെ മുകൾനിലയിലെ പാർക്കിംഗ് ഏരിയയിൽ നിന്നും കാറെടുക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്.2025 ഒക്ടോബറിലാണ് വലിയ അപകടമുണ്ടായത്.




