KERALA

ഫറോക്ക് സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവം;സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: ഫറോക്ക് സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം.കഴിഞ്ഞ ദിവസം തിങ്കളാഴ്ചയാണ് തൻ്റെ വാടക വീട്ടിൽ അതുല്യ തൂങ്ങി മരിച്ചത്.സുഹൃത്തായ കൊടുങ്ങല്ലൂർ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുബം പരാതി ഉന്നയിച്ചത്. അതുല്യയുടെ പണവും സ്വർണ്ണവും അനുശ്രീ വാങ്ങിയിരുന്നുവെന്നും പിന്നീട് തിരികെ ചോദിച്ചപ്പോൾ അനുശ്രി അതിന് തയ്യാറായില്ലെന്നും അതുല്യയുടെ കുടുംബം ആരോപിക്കുന്നു.ഇത് അതുല്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ഇതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബം പറയുന്നത്.
അനുശ്രിക്കെതിരെ കേസെടുക്കണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകണമെന്ന് കുടുംബം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close