local
കാരാട്ട് ഫൈസലിനെതിരെ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട്!
കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ടൊന്നും ലഭിച്ചില്ല. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐ എന്‍ എല്ലിന്റെ അബ്ദുള്‍ റഷീദിനാണ് പൂജ്യം വോട്ട്. കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിക്കുകയും ചെയ്തു.
ഐ എന്‍ എല്‍ സ്ഥാനാര്‍ഥി എല്‍ ഡി എഫിന്റെ ഡമ്മി സ്ഥാനാര്‍ഥിയാണെന്ന ആരോപണം യു ഡി എഫ് ഉന്നയിച്ചിരുന്നു. ഇപ്പോള്‍, കാരാട്ട് ഫൈസലിന് കൈവന്ന വിജയം അത് ശരിവെക്കുന്നതാണ്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിനെ എല്‍ ഡി എഫ് പ്രാദേശിക നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന നേതൃത്വം വിവാദ സാഹചര്യം ഒഴിവാക്കാന്‍ ആ തീരുമാനം പിന്‍വലിച്ചു. പകരം ഐ എന്‍ എല്‍ നേതാവ് അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തുടര്‍ന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായത്.