കല്ലാനോട്: കല്ലാനോട് കാനാട്ട് താഴെ ബസ് സ്റ്റോപ്പിന് സമീപത്തു നിന്നും വമ്പൻ രാജവെമ്പാലയെ പിടികൂടി.റോഡിൻ്റെ ഓവുചാലിലൂടെ പോകുകയായിരുന്ന രാജവെമ്പാലയെ റോഡിലൂടെ കാൽനടയായി പോയ പരിസരവാസിയാണ് കണ്ടത്.ഉടൻ പെരുവണ്ണാമൂഴി വനം ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രൻ കരിങ്ങാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി പെരുവണ്ണാമൂഴി വനംവകുപ്പ് അധികൃതർക്ക് കൈമാറി.ഏകദേശം 4.5 മീറ്റർ നീളമുണ്ട്.