
വൈത്തിരി: വൈത്തിരി പഞ്ചായത്തിലെ ജനവാസ മേഖലകളായ തളിമല, ഒലിവുമല പ്രദേശങ്ങളിൽ രണ്ടാഴ്ചയായി മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും ഭീഷണിയായി മാറിയ പുലിയെ കൂട് വെച്ച്പിടിക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യറാവണമെന്ന് നാരങ്ങാക്കുന്ന് വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പഞ്ചായത്തംഗം കെ.കെ.തോമസ് ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികൾ അടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. പല വീടുകളിലേയും വളർത്തുമൃഗങ്ങളെയും പുലി ഭക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇതിനെ പിടിക്കുടുന്ന സാഹചര്യമില്ലാത്തത് പ്രതിക്ഷേധാർഹമാണന്നും അദ്ദേഹം അറിയിച്ചു. ഭയത്തിൽ കഴിയുന്ന കുടുംബങ്ങൾ സുരക്ഷ ആവശ്യപ്പെട്ട് വനം മന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു




