KERALAlocaltop news

ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

 

കോഴിക്കോട്: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സമൊറിയൻസ് 2025-26 ലയൺസ് വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പി.കെ. സോമസുന്ദരൻ  പ്രസിഡന്റായും ,ബാബു ചിറമേൽ സെക്രട്ടറിയായും ജയരാജൻ കെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. എസ്. രാജീവ്, ലയൺസ് വർഷം ഔദ്യോഗികമായി ആരംഭിക്കുന്ന  10 പ്രധാന സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രധാന സേവന പദ്ധതികൾ: * പരിസ്ഥിതി സംരക്ഷണം: പരിസ്ഥിതിക്ക്

ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ

-2-ആദരിക്കൽ: സമൂഹസേവന മനോഭാവമുള്ള ഡോക്ടർമാരെയും ചാരിറ്റബിൾ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരെയും ആദരിക്കും.

ബോധവൽക്കരണ ക്യാമ്പയിനുകൾ: ട്രാഫിക് അവബോധ

ക്യാമ്പയിനുകളും “സേ നോ ടു ഡ്രഗ്ഗ്” എന്ന സന്ദേശമുയർത്തി ലഹരിവിരുദ്ധപ്രവർത്തനങ്ങളും നടത്തും. പ്രമുഖ ഡോക്ടർമാരെ ഉൾപ്പെടുത്തി കുട്ടികളിലെ കാൻസറിനെക്കുറിച്ചുള്ള അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും.

ആരോഗ്യ സഹായം: ടൈപ്പ് 1 പ്രമേഹം നിർണ്ണയിക്കുന്നതിനുള്ള

ക്യാമ്പുകൾ, ഗ്ലൂക്കോമീറ്ററുകളും സ്ട്രിപ്പുകളും വിതരണം, വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പുകളും സൗജന്യ കണ്ണട വിതരണവും.. കിഡ്ഡി രോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്നിവ നൽകും. ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും ആരോഗ്‌യ പരിശോധനകൾക്കുമുള്ള ക്യാമ്പുകളും നടത്തും.

* ഭക്ഷ്യ വിതരണം:

അനാഥാലയങ്ങളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close