MOVIES
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രിയില്‍

നടന് രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍പരിശോധനകള്‍ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ട്.




