KERALAlocaltop news

വൈദികരെ രാഷ്ട്രീയ ഗുണ്ടകള്‍ ആക്രമിച്ചത് അപലപനീയം: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

 

തിരുവല്ല: കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മുത്തശ്ശിയായ കോട്ടയം സി.എം.എസ് കോളേജ് കാമ്പസില്‍ ഇടതുപക്ഷ ഗുണ്ടകള്‍ അതിക്രമിച്ച് കടന്ന് വൈദികരെ ആക്രമിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളെയും നടത്തിപ്പുകാരെയും ഇപ്രകാരം ആക്രമിക്കുന്നവര്‍ക്കെതിരെയും നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെയും നടപടികളെടുക്കുന്നതിന് പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും തയ്യാറാകണമെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടുപോലും കാമ്പസില്‍ അതിക്രമിച്ച് കടന്ന രാഷ്ട്രീയ ഗുണ്ടകളും അക്രമം തടയുന്നതില്‍ പരാജയപ്പെട്ട പോലീസും അരാജകത്വത്തിന് വഴിയൊരുക്കുകയാണ്. കേരളത്തിനകത്തും പുറത്തും ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങളെ ഒരുപോലെ എതിര്‍ക്കുവാനും ഇല്ലാതാക്കുവാനും കഴിയുന്നില്ലെങ്കില്‍ അത് അവസരവാദപരമായി കാണേണ്ടി വരുമെന്നും അത്തരം നടപടികള്‍ ഒഴിവാക്കി നിഷ്പക്ഷത തെളിയിക്കുവാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close