ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഒമൈക്രോൺ എന്ന പേര് ലഭിച്ചത് എങ്ങനെ ? കോവിഡ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തിലാണ് ലോകാര്യോഗ സംഘടന ഇതുവരെ പേരിട്ടത്. എന്നാൽ ഒമൈക്രോണിന്റെ കാര്യത്തിൽ ചെറിയ മാറ്റം വരുത്തി.പേര് നൽകുന്ന ക്രമമനുസരിച്ച് അടുത്ത ഗ്രീക്ക് പദം ‘ നു’ (NU) ആണ് . തൊട്ടടുത്ത പദം ‘സൈ ( Xi ) യും . നു പുതിയത് എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കായ New വിന് സമാനമായതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നൽകാതിരുന്നതെന്നും അതിനു ശേഷം വരുന്ന സൈ എന്ന വാക്ക് ചൈനീസ് പ്രസിഡന്റ് ഷി ജീൻപിങ്ങിന്റെ പേരുമായി സാമ്യമുള്ളതിനാലാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച . അതേസമയം കോവിഡ് വകഭേദത്തെ സൈ ( Xi ) വകഭേദം എന്നു വിളിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് ലോകാര്യോഗ സംഘടന ഗ്രീക്ക് അക്ഷരമാലയിലെ രണ്ടക്ഷരങ്ങൾ ഒഴിവാക്കി ഒമൈക്രോൺ എന്ന പേര് നൽകിയതെന്ന് ഹാർവാഡ് മെഡിക്കൽ സ്കൂളിലെ പ്രഫസറായ എപ്പിഡെമിയോളജിസ്റ്റ് മാർട്ടിൻ കൽദോർഡ് ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്ച്ച ലോകാര്യോഗ സംഘടനയുടെ പാനൽ യോഗം ചേർന്നതിന് ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന് ഒമൈക്രോൺ എന്നു പേരിട്ടത്.
Related Articles
September 20, 2020
253
മുക്കത്ത് വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാൻ ജയിൽചാടി
Check Also
Close-
കേന്ദ്രനയത്തിനെതിരെ ജനുവരി 26 ന് കോഴിക്കോട്ട് വൻ ട്രാക്ടർ റാലി
January 12, 2024