KERALAlocaltop news

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്ക് പഴംചാക്ക് _R J D

കൂടരഞ്ഞി_ :ചത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഇന്ന്(വ്യാഴം)ജാമ്യം കിട്ടും എന്നും ചത്തിസ്ഗഡ് ഗവൺമെൻ്റ് ജാമ്യത്തെ എത്തിർക്കില്ലെന്നും പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കിൻ്റെ വില പഴംചാക്കാണെന്ന് R J D കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയോഗം വിലയിരുത്തി. .ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണം RSS ൻ്റെ കൈകളിലാണെന്നതിൻ്റെ തെളിവാണ് കേന്ദ്രആഭ്യന്തരമന്ത്രിയുടെ വാക്കിന് വിലകൽപ്പിക്കാതെ RSS ബജ്റംഗ്ദൾ നിർദ്ദേശാനുസരണം ചത്തിസ്ഗഡ് ഗവൺമെൻ്റ് എട്ട് ദിവസമായി ജയിലിൽ കഴിയുന്ന കന്യാ സ്ത്രികളുടെ ജാമ്യത്തെ ശക്തമായി എതിർത്തത് .വരും നാളുകളിലും ജാമ്യം നൽകാതെ ജയിലിലിടാനാണ് ഭാവമെങ്കിൽ രാജ്യത്തുടനീളം ഉയർന്നു വരാൻപോകുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കൂടരഞ്ഞിയിലും ഭരണകൂടഭീകരതക്കെതിരെ പ്രതിഷേധപരിപാടികൾ സംഘടിപിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു , പി.എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു . വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജോസ് മാവറ,വി.വി.ജോൺ സർ,പി.എം.ഫ്രാൻസീസ് മാസ്റ്റർ,എം.ടി. സൈമൺ മാസ്റ്റർ,ജോർജ് മംഗര , മുഹമ്മദ് കുട്ടി പുളിയ്ക്കൽ, ജോർജ് പ്ലാക്കാട്ട്,ബിജു മുണ്ടക്കൽ,ജോളി പൊന്നംവരിക്കയിൽ ,സോളമൻ മഴുവഞ്ചേരിയിൽ, ജിനേഷ് തെക്കനാട്ട്, മാത്യു വർഗ്ഗീസ് , ജിൻസ് അഗസ്റ്റ്യൻ,ഹമീദ് ആറ്റുപുറം,സന്തോഷ് വർഗ്ഗീസ്, ബെന്നി കാക്കനാട്ട്, എം.ടി തോമസ് മാസ്റ്റർ,സത്യൻ സി, ജോർജ് പാലമുറി, അബ്ദുൾ ഷുക്കൂർ കിഴക്കൻവീട്ടിൽ, സോഫി തോമസ്,ജോസ് കള്ളിപ്പാറ ,അമൽസൺ ജോർജ്,ജോയി ആലുങ്കൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close