
കോഴിക്കോട് ∙ ലൈയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സാമോറിയൻസ്, സിവിൽസ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ധനസഹായം നൽകി.
ജൂലൈയിൽ ലൈയൺസ്റ്റിക് ഇയർ ആരംഭിച്ചതിന് ശേഷം, പാലിയേറ്റീവ് കെയർ സെന്ററിന് നിരന്തരം സാമ്പത്തിക പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണെന്ന് ക്ലബ് പ്രസിഡണ്ട് ലയൺ സോമസുന്ദരൻ അറിയിച്ചു. ഈ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ്ബിന്റെ തുടർച്ചയായ സഹകരണത്തിനും കരുതലിനും പാലിയേറ്റീവ് കെയർ സൊസൈറ്റി നന്ദി രേഖപ്പെടുത്തി. “ലൈയൺസ് ക്ലബ് സാമോറിയൻസ് നൽകുന്ന സഹായം നിരവധി രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ കരുതലും ഗുണമേന്മയുള്ള സേവനവും എത്തിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും” – സൊസൈറ്റി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ലൈയൺസ് ക്ലബ് സെക്രട്ടറി ബാബു ചിറമേൽ പ്രസംഗിച്ചു. കൃഷ്ണകുമാർ, ശ്രീലത, എം. എൽ. വർക്കി, ജയരാജൻ എന്നിവർ ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.




