ഇടുക്കി: എംഡിഎംഎയുമായി പൊലീസുകാരന് പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എം ജെയാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയും പിടിയിലായി. ഇവരില്‍ നിന്നും 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇതിന് പുറമേ ഇവരില്‍ നിന്നും ഒരു കാറും ബൈക്കും പിടിച്ചെടുത്തു. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Related Articles
September 5, 2023
123