ബേപ്പൂർ: ഇരുമുന്നണിയിലെയും സ്ഥാനാർത്ഥികൾ കണ്ടുമുട്ടിയപ്പോൾ വിടർന്നത് സൗഹൃദം. കാലങ്ങളായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പിൽ ആശയപരമായി തന്നെ മത്സരിക്കും. അത് ഞങ്ങളുടെ ബന്ധത്തെ ബാധിക്കില്ല. സൗഹൃദം രാഷ്ട്രീയത്തിനും അതീതമാണെന്ന് ബേപ്പൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എം നിയാസും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ മുഹമ്മദ് റിയാസും ഒന്നിച്ചു പറഞ്ഞു. ബേപ്പൂരിൽ നടന്ന പര്യടനത്തിനിടെ കയർ ഫാക്ടറിക്ക് സമീപത്ത് വച്ച് അപ്രതീക്ഷിതമായി കണ്ടതായിരുന്നു ഇരുവരും.
Related Articles
Check Also
Close-
2.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
August 27, 2024