KERALAlocalPoliticstop newsVIRAL

മേയർ സ്ഥാനാർത്ഥി മുസഫറിന് നേരെയുള്ള സൈബർ അക്രമണം: ” എവിടെയാ കോഴിക്കോട്ടുകാരെ നിങ്ങൾക്ക് പിഴച്ചത് ” – പിണറായിക്കാരൻ്റെ പോസ്റ്റ് വൈറലായി

കോഴിക്കോട് : പിന്നിൽ നിന്നുള്ള കുത്തേറ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോഴിക്കോട് നഗരസഭയിലെ എൽഡിഎഫ് മേയർ സ്ഥാനാർത്ഥി മുസഫിർ അഹമ്മദിനെ സൈബർ ഗുണ്ടകൾ ക്രൂരമായി വീണ്ടും വേട്ടയാടൽ തുടരവെ പിണറായിയുടെ നാട്ടിൽ നിന്ന് പ്രതിരോധവുമായി ഒരു സഖാവ് ഫേസ് ബുക്കിൽ കുറിച്ച പിന്തുണ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വന്തം നാടായ പിണറായിയിലെ പാണുണ്ട സ്വദേശി യു. രാജീവനാണ് മുസഫറിൻ്റെ നേർക്കുള്ള സൈബർ അക്രമങ്ങൾക്ക് പരിചയുമായി രംഗത്തിറങ്ങിയത്. ഡെപ്യൂട്ടി മേയറായും, കൗൺസിലറായും മുസഫിർ നഗരത്തിന് ചെയ്ത നിസ്വാർത്ഥ സേവനങ്ങൾ കണ്ടില്ലെന്ന് നടിച്ച് – വീണുകിടക്കുന്നവനെ വീണ്ടും മർദ്ദിക്കുന്ന – സൈബർ ഗുണ്ടകളോട് രോഷം തീർക്കുകയാണ് ശക്തമായ വാക്കുകളിലൂടെ അയൽ ജില്ലക്കാരനായ യു. രാജീവൻ. തുടരുന്ന സൈബർ അക്രമങ്ങളിൽ മനംനൊന്ത് മുസഫിർ തന്നെ കഴിഞ്ഞ ദിവസം സ്വന്തം നിലപാട് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. യു. രാജീവൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം താഴെ – Rajeevanpanunda

*ഒരു ചെറു എഴുത്ത് ഈ മനുഷ്യനെ കുറിച്ച്

എഴുതണമെന്ന് ഉദ്ദേശിച്ചേ ഇല്ല. സാമൂഹ്യ മാധ്യമങ്ങൾ സർച്ച് ചെയ്ത‌് ഒരു ഘട്ടത്തിലെത്തിയപ്പോൾ ‘ഓരോ ആളും മുസാഫിർ എന്ന മനുഷ്യന്റെ തോൽവിയെ കുറിച്ച് ആവർത്തിച്ചെഴുതുന്ന കുറിപ്പുകൾ കണ്ടപ്പോൾ ഒരു എഴുത്ത് എഴുതണമെന്ന് തോന്നി. ദൈനം ദിനം, ഈ മനുഷ്യനുമായി ഇടപഴകുന്ന ഒരു വ്യക്തിയേ അല്ല ഞാൻ. 1996 തൊട്ട് ഈ മനുഷ്യനെ നേരിട്ട് അറിയുന്ന ഒരാള് ആണ് ഞാൻ. തുടർന്നിങ്ങോട്ട് ഈ കൊച്ചു മനുഷ്യന്റെ ഓരോ ചലനങ്ങളും എന്റെ നിരീക്ഷണ വലയത്തിൽ നിർത്തിയ ഒരു വ്യക്തിത്വം തന്നെയായിരുന്നു മുസാഫിർ എന്ന മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റ് : മുസാഫറിന്റെ ഒരു കുടുംബാംഗത്തിൻ്റെ ഒരു ചികിത്സയുമായി ബന്ധപ്പെട്ടാണ് ബന്ധത്തിൻ്റെ ഊഷ്‌മളത തുടങ്ങിയത്. തുടർന്നിങ്ങോട്ട് ഈ ദിനം വരെ Comradeship എന്താണ് എന്ന് ഈ കൊച്ചു മനുഷ്യനിൽ നിന്നാണ് അനുഭവിച്ചറിഞ്ഞത്. ഇടക്ക് വിളിക്കും Engaged -അപ്പോൾ മുസാഫിർ area secratary’ ‘ഒരു പരിദേവനവുമില്ല തിരിച്ചു വിളിക്കില്ല. കുറേ ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ഒന്ന് try ചെയ്യും. Same അവസ്ഥ. പക്ഷേ എനിക്കറിയാം ആ മനുഷ്യൻ ഇരിക്കുന്ന സ്ഥാനത്തിൻ്റെ Risk നെ കുറിച്ച് ” എപ്പോഴും Engaged : കോഴിക്കോട്ട് കാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ നിയോഗിച്ച കർമ്മ യോഗിയുടെ Task എത്രെയൊന്ന് ആഴത്തിൽ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കുറേ ദിവസം കഴിഞ്ഞാൽ മുസാഫിർ എന്ന മനുഷ്യൻ്റെ ഒരു ഫോണിൽ നിന്ന് ഒരു കോൾ വരും വിളിച്ചിരുന്നു അല്ലേ എന്താ വിളിച്ചേ? കുറേ നേരം വിളിച്ചിട്ടും കുറേ സമയം വിളിച്ചിട്ടും നിങ്ങൾ എടുത്തില്ലല്ലോ എന്ന പരിദേവനം ഞാൻ പറഞ്ഞില്ല ഈ മനുഷ്യനോട് ‘..എൻ്റെ മകന് കാലിന് ഒരു ഓപ്പറേഷൻ ഇഖ്റ ഹോസ്‌പിറ്റലിൽ നടന്നപ്പോൾ മുസാഫിറിനെ വിളിച്ചു. എന്താ എന്നെ ആദ്യം അറിയിക്കാത്തെ എന്ന വിഷമം മുസാഫിർ പറഞ്ഞു. ‘ഇക്രയിൽ ഇന്നയാളെ പോയി കാണണം’ ‘പോയി കണ്ടു ടോട്ടൽ ബില്ലിൽ ഒരു പാട് വ്യത്യാസം. : വീണ്ടും വിളിച്ചു നിങ്ങൾ എവിടെയാ ഞാൻ വീട്ടിൽ ‘നീ ഇവിടെ വാ എന്റെ വീട്ടിൽ ഞാൻ ഇന്നലെ കേറി കൂടി .വലിയ ഫങ്ങ്ഷൻ ഒന്നും ഇല്ല. ഇന്ന് കുറച് സഖാകൾ ഇവിടെ വരുന്നുണ്ട് ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. നേരെ വീട്ടില്ലേക്ക് ഭാര്യയും മകനും ഞാനും :കുറച്ച് സഖാക്കളുടെ ഒരുമിച്ച് ഭക്ഷണം കഴിച്ചു അവിടെ നിന്ന് പിരിയുന്നതിന് മുമ്പേ ഒരു കാര്യം ചോദിച്ചു ,മുസാഫിറെ കോഴിക്കോട് വേറെ ഒരു സ്ഥലത്തും നിങ്ങൾക്ക് വീട് വെക്കാൻ സ്ഥലം കിട്ടിയില്ലേ എന്നായിരുന്നു. അതിനുള്ള മറുപടി ഇത് മതിയപ്പ എന്നായിരുന്നു. ഒരു വണ്ടി വന്നാൽ നേരെ ചൊവ്വെ തിരിക്കാൻ കഴിയാത്ത ഒരിടം. ഒരു പരിദേവനവുമില്ല. നമ്മളെയൊക്കെ വീടിരിക്കുന്ന സ്ഥലത്തെ ഓർത്ത് ഉള്ള ഒരു ചോദ്യം മാത്രം : ‘എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കോഴിക്കോട്ട് കാരുടെ മുസാഫറിനെ തോൽപ്പിക്കണം എന്ന ഒരു ചിന്ത എങ്ങനെ വന്നു എന്ന് എങ്ങനെ ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. രാഷ്ട്രീയ പരമായി ചിന്തിച്ചാൽ കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു സഖാവ് കുഞ്ഞാലി അത് കഴിഞ്ഞാൽ ഓർക്കുന്ന പേരായിരുന്നു CP കുഞ്ഞ് അവരുടെ മകനാണ് മുസാഫിർ’ എല്ലാ കണക്ഷനും ആകസ്മ‌ികമായിരിക്കാം. CP കുഞ്ഞു വിന്റെ പ്രസംഗം എവിടെ ഉണ്ടെന്നറിഞ്ഞാലും അവിടെ ഓടി എത്തി കേൾക്കാറുള്ള ഒരാളായിരുന്നു ഞാൻ.. അവരുടെ മകനാണ് മുസാഫിർ : പേരിൽ പോലും കമ്മ്യൂണിസ്റ്റ് ചിന്ത സമന്വയിപ്പിച്ച ക്രാന്തദർശി ‘ എവിടെയാ കോഴിക്കോട്ട് കാരെ നിങ്ങൾക്ക് പിഴച്ചത് “നിങ്ങളെ കുറ്റ പ്പെടുത്തുന്നില്ല : എവിടെയോ നിങ്ങളെ ആരോ തെറ്റായി വഴിയിൽ നിൽക്കാൻ നോക്കി. എല്ലാം പോസിറ്റാവിയി കാണുന്നു: ഇതിലും വലിയ ഉയരങ്ങളിലെത്താനായിരിക്കും. നിങ്ങൾ മുസാഫിറിന് നൽകിയ തോൽവി : നന്മ മരങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ജനാധിപത്യം അരാജകത്വത്തിലേക്ക് നീങ്ങും, നാട്യക്കാരും നാടകക്കാരും മതഭ്രാന്തൻമാരും, സമ്പന്ന പ്രമാണിമാരും വാഴുന്ന ഒരു ഇടമായി ജനാധിപത്യത്തിലെ പൊതു ഇടങ്ങൾ മാറ്റപ്പെടും എന്ന ഓർമ്മപ്പെടുത്ത ലോടെ

യു.രാജീവൻ ‘പാനുണ്ട (പിണറായി )*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close