Businesslocaltop news

സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം: പ്രൊഫഷണല്‍ വീഡിയോഗ്രാഫേഴ്‌സ് ഫോട്ടോഗ്രാഫേഴ്‌സ് യൂണിയന്‍

കോഴിക്കോട്: ലോക്ക് ഡൗണിൻ്റെ നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് നൽകി ഫോട്ടോഗ്രാഫി സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് പ്രൊഫഷണല്‍ വീഡിയോഗ്രാഫേഴ്സ് & ഫോട്ടോഗ്രാഫേഴ്സ് യൂനിയൻ (PVPU) കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
ബാങ്കുകളിലും മറ്റിതര ആവശ്യങ്ങൾക്കും ഫോട്ടോകൾ ഇപ്പോൾ ആവശ്യമാണ്. ചില ചടങ്ങുകളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫിയും ചിത്രീകരിക്കേണ്ടതായും വരുന്നുണ്ട് അതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവദിച്ചാൽ പൊതു ജനങ്ങൾക്ക് സഹായമാവുന്നതിനോടെപ്പം ഫോട്ടോഗ്രാഫർമാർക്ക് നിത്യവൃത്തിക്കുള്ള വരുമാനം ഇതുവഴി ലഭിക്കും. സ്റ്റുഡിയോകൾ ദിവസങ്ങളോളം അടച്ചിടുന്നതുമൂലം വിലയേറിയ ക്യാമറകളും കമ്പ്യൂട്ടറുകളും പ്രിൻ്ററുകളും തകരാറിലാവുന്ന അവസ്ഥയുമുണ്ട്.
അതുകൊണ്ട് സ്റ്റുഡിയോകളും ലാബുകളും തുറന്ന് പ്രവർക്കാൻ അനുമതി തരണമെന്ന് PVPU കോഴിക്കോട് ജില്ലാ കമ്മറ്റി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.ജില്ലാ സിക്രട്ടറി കമലേഷ് കടലുണ്ടി, സംസ്ഥാന കമ്മറ്റി അംഗം രാകേഷ് ഐക്കൺ, വി ടി. സാബു, റഫീഖ് എകരൂർ, നിഷാദ് KP, മുരളി മേപ്പയൂർ, കെ ടി ജോസ്, റിയാസ് ചോപ്ര,ഷാഹുൽ ഹമീദ്, ദിജു ഉപേന്ദ്രൻ, പ്രജീഷ് ബാലുശ്ശേരി എന്നിവർ ഓൺ ലൈൻ മീറ്റിംഗില്‍ പങ്കെടുത്തു
Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close