INDIAKERALAlocalOtherstop newsVIRAL

മാനന്തവാടി വിൻസൻ്റ്ഗിരി എ എ ഗ്രൂപ്പ് : പുതിയ ഭാരവാഹികൾ ചുമതലയേറ്റു

മാനന്തവാടി : കേരളത്തിലെ പ്രമുഖ മദ്യവിമുക്തി ചികിത്സാലയമായ വിൻസൻ്റ് ഗിരി ഡി അഡിക്ഷൻ സെൻറ്റിൽ നിന്ന് ലഹരി വിമുക്തി നേടിയ പതിനായിരത്തിലധികം പേരുടെ തുടർ ചികിത്സാ സംവിധാനമായ വിക്ടറി എ എ ഗ്രൂപ്പിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. രവി മാണിക്കോത്ത് മാസ്റ്റർ , കണ്ണൂർ – പ്രസിഡണ്ട്, ഡോ. കെ.സി. തോമസ്, പുൽപ്പള്ളി – വൈസ് പ്രസിഡൻ്റ് എന്നിവരാണ് പുതിയ ഭാരവാഹികൾ. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് സോമൻ തിരുവമ്പാടിയിൽ നിന്ന് രവി മാണിക്കത്ത് മാസ്റ്റർ ചുമതല ഏറ്റുവാങ്ങി. ഡി അഡിക്ഷൻ സെൻ്റർ ഡയരക്ടർമാരായ സിസ്റ്റർ മരിയ സെലിൻ , സിസ്റ്റർ ആൻ മേരി എന്നിവരും വിക്ടറി എഎ ഗ്രൂപ്പ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close