
ചേളന്നൂർ: എലത്തൂർ നിയോജക മണ്ഡലത്തിലെ പത്തു വർഷത്തെ വികസന മുരടിപ്പും അഴിമതിയും മണ്ഡലത്തോടുഉള്ള ജനപ്രതിനിധിയുടെ അവഗണനയും തുറന്നുകാട്ടി കൊണ്ട് എൻഡിഎ എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ കുറ്റപത്രം ബിജെപി ഉത്തരമേഖല ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ പ്രകാശനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി സതീഷ് അധ്യക്ഷത വഹിച്ചു. എൻ.ഡി.എ സ്ഥാനാർഥി ടി.പി ജയചന്ദ്രൻ മാസ്റ്റർ , ജില്ലാ ഉപാധ്യക്ഷൻ ടി.ദേവദാസ് മാസ്റ്റർ, ജില്ലാ സെക്രട്ടറി ബിന്ദു ചാലിൽ ,സംസ്ഥാന സമിതി അംഗം ശശീന്ദ്രൻ മാസ്റ്റർ, കെ.പി ചന്ദ്രൻ, എം .ഇ ഗംഗാധരൻ , ടി .എ നാരായണൻ മാസ്റ്റർ , ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ക്ക് ഷാഹിദ് , പിഎം സുരേഷ് ,വിഷ്ണു മോഹൻ എന്നിവർ സംബന്ധിച്ചു.