
കോഴിക്കോട് : സൗജന്യ ചികിത്സ ഒരുക്കി നഗരവാസികൾക്ക് ഏറെ പ്രയോജപ്രദമായ കോഴിക്കോട് സിവിൽ സ്റ്റേഷനടുത്ത അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൽ ഇനി സൗജന്യ ലബോറട്ടറി പരിശോധയും. എച്ച് ഐ വി മലേറിയ, ഡെങ്കു 1 സിഫിലീസ്, ബ്ലഡ് ഷുഗർ, ഹീമോഗ്ലോബിൻ, FILARIASIS , HBsAg, യൂറിൻ പ്രഗ്നൻസി ടെസ്റ്റ് തുടങ്ങി പരിശോധനകളാണ് സൗജന്യമായി ലഭ്യമാകുന്നത്. പുതിയ ലബോറട്ടറി സംവിധാനത്തിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ എം.എൻ പ്രവീണിൻ്റെ അധ്യക്ഷതയിൽ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ നവംബർ നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നിർവഹിക്കും. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏതാനും മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത ഈ വെൽനസ് സെൻ്റർ പ്രദേശത്തിന് ഏറെ അനുഗ്രഹമാണ്.



