KERALAlocaltop news

*ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യ നാടകങ്ങൾ മതിയാവില്ല: തുളസീധരൻ പള്ളിക്കൽ

കോഴിക്കോട്: പുതിയ പാർലമെൻറ് ഉദ്ഘാടനം ഇന്ത്യയിൽ ബ്രാഹ്മണാധിപത്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻെറ സൂചനയാണെന്നും ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന്റെ ഐക്യനാടകം മതിയാകില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രവും സ്വാതന്ത്ര്യ സമര ചരിത്രവും ജനാധിപത്യപാഠങ്ങളും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതും പുതിയ ഹിന്ദുത്വ ഇന്ത്യയുടെ രൂപീകരണത്തിലേക്കുള്ള മുന്നേറ്റമാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന കലാപങ്ങളും മണിപ്പൂരിലെ വംശീയ ഉന്മൂലനങ്ങളും സംഘപരിവാരത്തിന്റെ രക്തരൂക്ഷിത കലാപങ്ങളുടെ തുടർച്ചയാണ് . ക്രൈസ്തവർക്കും , മുസ്ലിംങ്ങൾക്കുമെതിതിരെയുള്ള ഭരണകൂട നീക്കത്തിനെതിരെ അമേരിക്കയിൽ പോലും ചോദ്യം ഉയരുന്നത് ലോകം ഇത്തരം നീക്കങ്ങൾ സൂക്ഷ്മതയോടെ നോക്കിക്കാണുന്നതിന്റെ ഉദാഹരണമാണ്. എന്നാൽ ഇത്തരം വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങൾ നിരാകരിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനം നേരിടുന്ന കടുത്ത വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയെ അന്ധകാര യുഗത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നത് ഒരു പ്രഖ്യാപനത്തിലൂടെയായിരിക്കില്ല. സുപ്രിം കൊടതി ജഡ്ജിമാരെ ഉപയോഗിച്ചുള്ള വിധിയിലൂടെയായിരിക്കും. ഇത്തരം നീക്കങ്ങൾ കണ്ട് ഭയന്നിരിക്കാൻ നമ്മൾക്ക് കഴിയില്ല. സാമൂഹിക ജനാധിപത്യം ഉയർത്തിപ്പിടിച്ച് മുന്നേറാൻ കഴിയണം. സാമ്പത്തിക തകർച്ചയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിച്ചുവരുകയും കോർപ്പറേറ്റുകൾ കൂടുതൽ തടിച്ചു വീർക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തിൻറെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. എന്നാൽ പ്രതിപക്ഷം ചില ഗിമ്മിക്കുകൾ മാത്രമാണ് കാണിക്കുന്നത്. വിശാല കാഴ്ചപ്പാടോടെ കൃത്യമായ ദീർഘകാല പദ്ധതികളോടെ സംഘപരിവാര പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനുള്ള ആർജ്ജവമാണ് പാർട്ടികൾക്ക് ഉണ്ടാവേണ്ടത്. എങ്കിൽ മാത്രമേ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ ഹമീദ്, സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ പാലേരി, മഞ്ജുഷ മാവിലാടം, കെ ലസിത എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീർ, റഹ്മത്ത് നെല്ലുളി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. എം എ സലീം, കെ കെ ഫൗസിയ, പി വി ജോർജ്, അഡ്വ ഇ കെ മുഹമ്മദലി, ജുഗൽപ്രകാശ് എന്നിവർ പ്രമേങ്ങൾ അവതരിപ്പിച്ചു. ബാലൻ നടുവണ്ണൂർ, ജി സരിത, ഷംസീർ ചോമ്പാൽ, ടി പി മുഹമ്മദ് എന്നിവരെ കൂടി ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. ജില്ല വൈസ് പ്രസിഡന്റ്‌ വാഹിദ് ചെറുവറ്റ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി എ പി നാസർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close