കൂടരഞ്ഞി : ഹൈസ്കൂൾ കാലഘട്ടത്തിലെ പഴയ ഓർമകളും സൗഹൃദവും പങ്കുവെച്ചു കൊണ്ട് സെൻ്റ് സെബാസ്റ്റ്യൻസ്ഹൈസ്കൂളിലെ 1974 SSLC ബാച്ചിൻ്റെ അമ്പതാം വാർഷികം വിവിധ പരിപാടികളോടെ കൂടരഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. മരണമടഞ്ഞഅദ്യാപകർക്കും സഹപാഠികൾക്കും സ്മാരാണഞ്ചിലി അർപ്പിക്കൽ, ഗുരുവന്ദനം അർപ്പിക്കൽ, ഓർമ്മച്ചെപ്പ് തുറക്കൽ, കലാപരിപാടികൾ, ഗ്രൂപ്പ് ഫോട്ടോ, സ്നേഹ വിരുന്ന് എന്നിവയോടെയാണ് ഗോൾഡൻ ജൂബിലി സമാപിച്ചത്., അഘോഷ പരിപാടികൾക്ക് എം. ജെ. ജോസ്, കെ.കെ. സൈമൺ, ഒ എ സെബാസ്റ്യൻ, യു.എ. അബ്രാഹം , കെ. കെ. ചാക്കോ, മേരി കടുകൻമാക്കൽ എന്നിവർ നേതൃത്വം നല്കി, കൊടിയത്തൂർ വാദി ഹെയ് മാ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘാടക സമതിചെയ്യർമാൻ ജോസ് പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി.ജെ. തോമസ്, ഇ.വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ‘
Related Articles
Check Also
Close-
കഴുത്തിൽ കത്തി വെച്ച് കവർച്ച; നാലംഗസംഘം അറസ്റ്റിൽ*
January 31, 2023