കെ. ഷിന്റുലാൽ
കോഴിക്കോട് : ഗതാഗത നിയന്ത്രണം ലംഘിചുവെന്നാരോപിച്ചു പിഎസ് സി പരീക്ഷാർത്തിയായ യുവാവിനെ റോഡിൽ തടഞ്ഞു നിർത്തി പോലീസ്. മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് പരീക്ഷ എഴുതാനെത്തിയ യുവാവിനെയാണ് ഫറോക് പോലീസ് സ്റ്റേഷന് സമീപത്തു തടഞ്ഞത്. തുടർന്ന് യുവാവിന്റെ അവസരം നഷ്‍ടപെട്ടു. സംഭവത്തിൽ ഉത്തരവാദിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിനെ സസ്‌പെൻറ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. പന്നിയങ്കര ഭാഗത്തേക്ക് പരീക്ഷക്ക് വരികയായിരുന്ന യുവാവിനെയാണ് തടഞ്ഞത്. പിന്നീട് യുവാവിനെ സ്റ്റേഷനിൽ എത്തിച്ചു. പരീക്ഷയുള്ളതറിഞ്ഞു മറ്റു പോലീസുകാർ വാഹനത്തിൽ സ്കൂളിൽ എത്തിച്ചെങ്കിലും സമയം വൈകിയതിനാൽ എഴുതാൻ സാധിച്ചില്ല.
സംഭവത്തിൽ സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസിപി ഡോ.എ.ശ്രീനിവാസ് സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഡ്യൂട്ടിയിൽ ഗുരുതരകൃത്യവിലോപവും ജാഗ്രതകുറവും ഉണ്ടായതായും വ്യക്തമാക്കിയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.