
കോഴിക്കോട് : വോട്ടർമാർക്ക് നന്ദി സൂചകമായി മധുരം വീടുകളിൽ എത്തിച്ച് നൽകി 13-ാം വാർഡ് കൗൺസിലർ വിനീത സജീവ്. സിവിൽ സ്റ്റേഷൻ വാർഡിൽ നിന്ന് വിജയിച്ച എൻ ഡി എ സ്ഥാനാർത്ഥിയായ വിനീത വില കൂടിയ മിഠായി കവറിലാക്കി എല്ലാ വീട്ടുകളിലും എത്തിച്ചാണ് വോട്ടർമാരോട് നന്ദി പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന കൗൺസിലറുടെ ചിത്രവും ഫോൺ നമ്പറു മടങ്ങുന്ന കാർഡ് അടങ്ങിയാണ് മിഠായി പായ്ക്കറ്റ്. വാശിയേറിയ മത്സരത്തിൽ 11 വോട്ടുകൾക്കാണ് വിനീത എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. വാർഡിലെ എല്ലാ ഭവനങ്ങളിലേയും വോട്ടർമാർക്ക് മിഠായി എത്തിച്ചു നൽകി.




