
കോഴിക്കോട് : മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിൽ ചുരുളഴിച്ച ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലകേസിലെ ഒന്നാം പ്രതി വയനാട് ബത്തേരി സ്വദേശി നൗഷാദിനെ സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തിക്കാൻ പോലീസ് നടപടി തുടങ്ങി. സൗദിയിൽ ഡ്രൈവറായ നൗഷദിനെ തിരികെയെത്തിക്കാൻ പോലിസ് സൗദി ഭരണകൂടത്തിൻ്റെ സഹായം തേടും. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും. ബത്തേരിയിൽ റെൻ്റ് എ കാർ ബിസിനസ് നടത്തി വന്ന നൗഷാദ് ഡ്രൈവർ കൂടിയാണ്. ഇതിനു പുറമെ പണമിടപാടും നടത്തിയിരുന്നു. പണമിടപാടിൽ ഹേമചന്ദ്രനുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ നൗഷാദ് ഒന്നാം പ്രതിയാണ്.



