
കോഴിക്കോട്:മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയയെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ ഭരണം പിടിക്കാൻ കളത്തിലിറക്കിയിരിക്കുകയാണ് യുഡിഎഫ്.കോഴിക്കോട് കോർപ്പറേഷന്റെ കുറ്റിച്ചിറ ഡിവിഷനിൽ നിന്നാണ് ഫാത്തിമ തഹ്‌ലിയ ജനവിധി തേടുക.യുവനേതാക്കളെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന യു.ഡി എഫിൻ്റെ നീക്കത്തിന്‍റെ ഭാഗമായാണ് തഹ്‌ലിയയുടെ സ്ഥാനാർഥിത്വം. തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കെ.എസ്. ശബരിനാഥിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്.
more news:ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്,ആവശ്യം പാർട്ടിയുടെ പരിഗണനയിൽ
സമാനരീതിയിൽ കോഴിക്കോടും പിടിച്ചടക്കാനാണ് യു.ഡി.എഫിന്റെ നീക്കം.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാനിരിക്കെയാണ് തഹ്‌ലിയയുടെ കോർപറേഷൻ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം. ആദ്യമായാണ് ഇവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.
അതേസമയം സിനിമാ സംവിധായൻ വി.എം. വിനുവും പരിസ്ഥിതിപ്രവർത്തക പി.എം. ജീജാഭായിയും പത്രവിതരണക്കാരിയായ എൻ.വി. അഞ്ജനയുമടക്കം കോഴിക്കോട് കോർപ്പറേഷനിൽ 15 വാർഡുകളിലേക്കി കൂടി സ്ഥാനാർകളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.




