
കുന്ദമംഗലം: ബലാത്സംഗ കേസ്സിലെ പ്രതിയായ കുന്ദമംഗലം നായർകുഴി സ്വദേശി പടിഞ്ഞാറേതൊടികയിൽ ജിതിൻ (38 വയസ്സ്) നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. 2023 വർഷം മുതൽ കുന്ദമംഗലം സ്വദേശിയായ യുവതിയുമായി സൗഹൃദത്തിലായ പ്രതി വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയും, യുവതിയുടെ നഗ്ന ഫോട്ടോസ് മൊബൈലിൽ എടുത്ത് നാട്ടുക്കാര കാണിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ലോഡജുകളിൽ കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതി കളൻതോട് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കിരൺ, SCPO മനോജ്. വി.ഡി, CPO ഷമീർ, ഹോംഗാർഡ് മോഹനൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയ്ക്ക് കുന്ദമംഗലം, മാവൂർ എന്നീ സ്റ്റേഷനുകളിലായി മദ്യപിച്ച് വാഹനമോടിച്ചതിനും, അക്രമം നടത്തിയതിനും, പോലീസുകാരെ ആക്രമിച്ചതിനും, അടിപിടി ഉണ്ടാക്കിയതിനും മറ്റുമായി 10 ഓളം കേസ്സുകൾ നിലവിലുണ്ടെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.