KERALAtop news

ഇന്നത്തെ കേരള വാര്‍ത്തകള്‍

1.അടങ്ങാത്ത പ്രതികാരം , ജോജുവിനെതിരെയുള്ള അക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്ന് മുകേഷ് നിയമസഭയില്‍

തിരുവനന്തപുരം.പെട്രോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജോജു ജോര്‍ജ് വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മുകേഷ് നിയമസഭയില്‍ പറഞ്ഞു.ജോജുവിന്റെ കുടുംബാഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും മുകേഷിന്റെ സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

2.മുന്‍ മിസ് കേരള വിജയികള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ വീണ്ടും പരിശോധന

കൊച്ചി. മുന്‍ മിസ് കേരള വിജയികള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തിന്റെ അന്യേഷണത്തെതുടര്‍ന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതായി കണ്ടെത്തി.ഹോട്ടലിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധനയിലാണ് ദ്യശ്യങ്ങള്‍ മാറ്റിയതായി കണ്ടെത്തിയത്.

3. പട്ടികജാതി കോളനിയാക്കാന്‍ സമ്മതിക്കില്ല , ചിത്രയുടെ വീട് നിര്‍മ്മാണത്തെ തടഞ്ഞ് നാട്ടുകാര്‍

ആലപ്പുഴ. പട്ടികജാതി കോളനിയാക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് വീട് നിര്‍മാണത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചതുകൊണ്ട് വീടു പണി പൂര്‍ത്തിയാകാതെ ഒരു ചെറിയ കുടിലില്‍ കഴിയുകയാണ് ചിത്രയും പക്ഷാഘാതം പിടിപ്പെട്ട് കിടപ്പിലായ ഭര്‍ത്താവും രണ്ട് കുട്ടികളും.

4.ബസ് നിരക്ക് കൂട്ടാന്‍ അനുമതിയായി .

തിരുവന്തപുരം. കേരളത്തിന്‍ മിനിമം ബസ് ചാര്‍ജ് 10 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് നേത്യയോഗത്തില്‍ തീരുമാനമായി.

5. ബേബിഡാം ബലപ്പെടുത്താനാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

തിരുവനന്തപുരം. ബേബിഡാം ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ജലവിഭവ വകുപ്പിന്റെ കത്ത്. ബേബിഡാമിനോട് ചേര്‍ന്ന് കിടക്കുന്ന എര്‍ത്ത് ഡാമും ബലപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close