
കോഴിക്കോട് : കേരളത്തിന്റെ ആതിഥ്യമര്യാദയെ തന്നെ വേണ്ട രീതിയിൽ വിപണനം ചെയ്താൽ ടൂറിസ രംഗത്ത് അത് സംസ്ഥാനത്തിന് ഏറെ ഗുണകരമാകുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
ടൂറിസ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെയാണ് ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ടൂറിസം കൗൺസിൽ സംഘടിപ്പിച്ച ടൂറിസം എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കൊണ്ട്
ലോകത്ത് ഏറെ പ്രതിസന്ധി നേരിട്ട മേഖലയാണ് ടൂറിസ രംഗം. എന്നാൽ അത് എത്രയും പെട്ടെന്ന് മറികടക്കുവാൻ സാധിക്കുന്ന മേഖലയും ഇത് തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇത് പോലുള്ള ടൂറിസം എക്സ്പോകൾ ഈ മേഖലക്ക് ഏറെ ഉണർവ് നല്കുന്നതാണെന്നും ഇത്തരം കൂട്ടായ്മകളെ സർക്കാരും ഏറെ പ്രോത്സാഹിപ്പിക്കുന്നുടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കേരളത്തിലെ ചെറിയ ചെലവിലുള്ള മെഡിക്കൽ ടൂറിസത്തെയും കാര്യമായി മാർക്കറ്റ് ചെയ്താൽ അറേബ്യൻ രാജ്യങ്ങളിൽ നിന്നടക്കം ഏറെ പിന്തുണ നമുക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വെച്ച്
ടൂറിസം ലീഡർഷിപ്പ് അവാർഡ് വൈത്തിരി വില്ലേജ് മാനേജിംഗ് ഡയറക്ടർ എൻ കെ മുഹമ്മദ്, എം ടി സി കൗൺസിൽ അവാർഡ് കണ്ണൂർ ടൂർസ് ആന്റ് ഹോളിഡെയിസ് ഡയറക്ടർ ഷഹിൽ മരിയം മുണ്ടക്കൽ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.
ചെമ്മാട് നാഷണൽ ട്രാവൽസ് ആന്റ് ടൂർസ് മാനേജിംഗ് ഡയറക്ടർ വി വി യൂസഫിനെ ചടങ്ങിൽ ആദരിച്ചു. കൗൺസിൽ
പ്രസിഡന്റ് സി സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു.
അഡ്വൈസറി മെമ്പർ ടി പി എം ഹാഷിർ അലി, , ഷെഫീക്ക് ആനമങ്ങാടൻ ,പി കെ ശുഹൈബ്, എ.കെ ശ്രീജിത്ത്, എം. മുബഷിർ, ഒ.എം. രാകേഷ് , എം. എം. അബ്ദുൾ നസീർ, സഞ്ജീവ് കുറുപ്പ്, രവിശങ്കർ.കെ, പി.വി. മനു എന്നിവർ പ്രസംഗിച്ചു.




