
കോഴിക്കോട്: ഹോർമോൺ വ്യതിയാന ചികിത്സയിൽ കഴിയുന്ന പ്രവാസി മലയാളിയായ സജീർ ചോലയിലിന് വിദേശത്തേക്ക് പോകാനായി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സ്വരൂപിച്ച തുക കൈമാറി.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പ് ,റോട്ടറി സൈബർ സിറ്റി പ്രവർത്തകരെ സമീപിച്ചത്. മേയറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഡോ. ബീന ഫിലിപ്പ് സജീർ ചോലയിലിന് തുക കൈമാറി. മാതാവിൻ്റെ അസുഖത്തെ തുടർന്നാണ് സജീർ നാട്ടിലെത്തിയത് കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ചു പോകാനായില്ല.12 ലക്ഷത്തോളം വേണം സജീറിൻ്റെ ചികിത്സയ്ക്കായി . ഈ തുക യു.എ.ഇ യിലെ ദമാൻ ഇൻഷൂറൻസ് കമ്പനി ഏറ്റെടുത്തതിനാലും വേഗത്തിൽ ജോലിയിൽ പ്രവേശിക്കാനും യു.എ.ഇയിൽ എത്തേണ്ടതുണ്ട്.വിദേശത്തേക്ക് പോകുന്നതിനായി വിമാന ടിക്കറ്റിന് ആവശ്യമായ തുക 1:06:000(ഒരു ലക്ഷത്തി ആറായിരം രൂപ അഭ്യർത്ഥനയുമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ സമീപിച്ചിരുന്നത്. ഇതാണ് മേയർ വഴി യാഥാത്ഥ്യമായത്. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡൻ്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് മുഖ്യാതിഥിയായി. കൗൺസിലർമാരായ, വരുൺ ഭാസ്കർ ,ടി. റിനീഷ്, റോട്ടറി അസിസ്റ്റന്റ് ഗവർണർമാരാരായ ഡോ.പി.എൻ അജിത, മെഹറൂഫ് മണലൊടി, വൈസ് പ്രസിഡൻ്റ് ആർ.ജി വിഷ്ണു, സെക്രട്ടറി നിതിൻ ബാബു തുടങ്ങിയവർ സംസാരിച്ചു.