EDUCATIONKERALAlocalOtherstop news

സ്കൂൾ പ്രവേശനോത്സവം കോഴിക്കോട് കോർപ്പറേഷൻതല ഉദ്ഘാടനം

കോഴിക്കോട് : കോർപറേഷേൻ തല സ്കൂൾ  പ്രവേശനോത്സവം വരുതൂർ ഗവർമെന്റ് എൽ പി സ്കൂളിൽ  നടന്നു . മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറ ജാഫർ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ ബിജുലാൽ, സ്കൂൾ പ്രധാന അധ്യാപകൻ ഷിബു മുത്താട്ട്, പിടിഎ പ്രസിഡണ്ട് അൻവർ , പ്രീ സ്കൂൾ പിടിഎ പ്രസിഡണ്ട് ഹരിത, വിദ്യാലയ വികസന സമിതി ചെയർമാൻ ഷാജി എം, എസ് എം ഡി സി മെമ്പർ വേണുഗോപാൽ എന്നിവർ സംസാരിച്ചു. സംഗീത അധ്യാപകൻ മണികണ്ഠൻ ചേളന്നൂർ മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികളുമായി സംവദിച്ചു. രഹന ടീച്ചർ നന്ദി പറഞ്ഞു . എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസം വിതരണവും സദ്യയും ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close