കോഴിക്കോട് : അനധികത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിവാദത്തെയും ഇന്നലെ കൗൺസിൽ യോഗത്തെയും കുറിച്ച് മേയർ നടത്തിയ പ്രസ്താവന പദവി ചേർന്നതല്ല. സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനപ്രകാരം അഭ്യന്തര അന്വേഷണത്തിന് അഡി സെക്രട്ടരിയെ ചുമതലറ്റെടുത്തിയ തീരുമാനത്തിന്മേൽ സെക്രട്ടരി ഉത്തരവിറക്കിയ നാല് ദിവസം വൈകിച്ചാണ്. 7 മാസങ്ങൾക്ക് ലഭിച്ച പരാതി ഗൗരവമായി എടുത്ത് നടപടി സ്വീകരിക്കാനും സെക്രട്ടരി തയാറായില്ലെന്ന് യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലിഡർ കെ.സി.ശോഭിതയും ഡപ്യുട്ടി ലീഡർ കെ.മൊയ്തീൻകോയയും ചൂണ്ടിക്കാട്ടി അതിനാൽ സെക്രട്ടരി നിലപാട് സംശയകരമാണ് കൗൺസിൽ യോഗത്തിൽ തടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചത് ബോധപൂർവം തന്നെ. ഡയസ്സിന് മുന്നിൽ നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കിയ യു.ഡി.എഫ്. കൗൺസിലർമാർക്കിടയിൽ കടന്ന് വന്ന് വനിതാ ചെയർമാൻമാർ ഉൾപ്പെടെ ഡയസ്സിന് കയറിയത് പ്രകോപനം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഇടത് പക്ഷ ധാർഷ്ട്യം അംഗീകരിക്കാൻ തയാറില്ല’ കൗൺസിൽ ഹാളിലും പുറത്തും പോലീസിനെ കയറാൻ അനുമതി നൽകിയത് പ്രതിഷേധാർഹമാണ്. പോലീസ് യു.ഡി.എഫ്.വനിതാ കൗൺസിലർമാരോടു് ധിക്കാരമായാണ് പെരുമാറിയത്.ഇടത് കൗൺസിലർമാരായ പുരുഷൻമാർ, യു.ഡി.എഫ്.വനിത’ അംഗങ്ങളോട് അധിക്ഷേപകരമായി ആക്രോശിച്ചതും സാമാന്യ മര്യാദയില്ലാതെയാണെന്ന് മിതമായ ഭാഷയിൽ വ്യക്തമാക്കുന്നു. ആക്രമണം യു.ഡി.എഫ് ശൈലിയല്ല. ഇത്തരം ആരോപണം ഉന്നയിച് ശ്രദ്ധ തിരിച്ച് വിടാനുള്ള മേയറുടേയും ഭരണ സമിതിയുടേയും ശ്രമം വിലപ്പോകില്ല. അവർ പറഞ്ഞു
Related Articles
Check Also
Close-
ഷാജി ബത്തേരിയെ ആദരിച്ചു.
September 30, 2020