KERALAlocaltop news

വിജിലൻസ് വാരാചരണം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട് :

വിജിലൻസ് വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയും ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സിവിൽ സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ വി.എസ് വൈശാഖ് ഉദ്ഘാടനം ചെയ്തു. പോലീസ് വിജിലൻസ് സൂപ്രണ്ട് കെ.പി അബ്ദുൾ റസാഖ് അധ്യക്ഷനായി. അസി. കലക്ടർ ഡോ. എസ്. മോഹനപ്രിയ മുഖ്യാതിഥിയായി. വിജിലൻസ് സൂപ്രണ്ട്അബ്ദുൽ റസാഖ് ബോധവത്കരണ ക്ലാസെടുത്തു. വിജിലൻസ് ഡിവൈ.എസ്.പിമാരായ കെ.കെ ബിജു, എ.ആർ രമേശ് എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥർ കൈക്കൂലി സ്വീകരിക്കാതിരിക്കൽ പ്രതിജ്ഞയെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close