KERALAlocaltop news

ഉറവിടമാലിന്യ സംസ്ക്കരണം; ശിൽപ്പശാല നടത്തി

ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ നൽകും

കോഴിക്കോട് :
കോഴിക്കോട് കോർപറേഷൻ്റെ അഭിമാന പദ്ധതിയായ അഴക് പദ്ധതിയുടെ വിജയത്തിനും നാടും നഗരവും സമ്പൂർണ്ണ മാലിന്യ മുക്ത ശുചിത്വ സുന്ദരമാകുന്നതിനുമായി , ജൈവ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ടത് വിശദമാക്കാൻ കോഴിക്കോട് കോർപ്പറേഷൻന്റെ 8 ഹെൽത്ത് സർക്കിൾ  13, 25,26 വാർഡുകൾക്കായി ശിൽപശാല സംഘടിപ്പിച്ചു. കോട്ടുളി പനാത്ത് താഴം ഫുട്ബോൾ പ്രദർശന ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ  ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. അജൈവ വസ്തുക്കൾ ഹരിത കർമ്മ സേന നിലവിൽ ശേഖരിച്ചു വരുന്നു എന്നാൽ ജൈവമാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഉറവിടത്തിൽ തന്നെ – അതായത് വീടുകളിൽ തന്നെ സംസ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മാലിന്യ സംസ്കരണ ഉപകരങ്ങളെ പരിചയപ്പെടൽ ,പരിപാലനം എന്നിവ സംബന്ധിച്ച് ശിൽപശാലയിൽ ക്ലാസ് നടന്നു. ഉപകരണങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ രജിത് കുമാർ ക്ലാസെടുത്തു.  കൗൺസിലർ കെ.ടി. സുഷാജ് അദ്ധ്യക്ഷം വഹിച്ചു. കൗൺസിലർ എം.എൻ . പ്രവീൺ ആശംസയർപ്പിച്ചു. സർക്കിൾ ഹെൽത്ത് .ഇൻസ്പെക്ടർ എം.കെ. സുബൈർ സ്വാഗതം പറഞ്ഞു രാവിലെ 10 മുതൽ 12 വരെ നടന്ന ശില്പശാലയിൽ റസിഡൻസ് ഭാരവാഹികൾ ,ഹരിത കർമസേന അംഗങ്ങൾ ,കുടുംബശ്രീ ഭാരവാഹികൾ ,ആശ വർക്കർമാർ ,അംഗനവാടി ടീച്ചർമാർ ,DRP മാർ എന്നിവർ പങ്കെടുത്തു. വിവിധ തരത്തിൽപ്പെട്ട 700 ഉറവിട മാലിന്യ സംസ്ക്കരണ ഉപകരണങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ വാർഡിൽ വിതരണം ചെയ്യുമെന്ന് കൗൺസിലർ അറിയിച്ചു. ഉപകരണങ്ങൾ – 1) പോർട്ടബിൾ ബയോ ഗ്യാസ് പ്ലാന്റ് -വില 19443 സബ്സിഡി 9720 ഗുണഭോകൃത വിഹിതം 9723 .2).പൈപ്പ് കമ്പോസ്റ്റ് -വില1265 സബ്സിഡി 1138 ഗുണഭോകൃത വിഹിതം 127 , 3) റിംഗ്കമ്പോസ്റ്റ് വില -3750 സബ് സിഡി 3375 ഗുണഭോകൃത വിഹിതം 375 , 4) ജീ ബിൻ കമ്പോസ്റ്റിംഗ് വില -4300 സബ്സിഡി 3870 ഗുണഭോകൃത വിഹിതം 430, 5) ബൊക്കാഷി ബക്കറ്റ് കമ്പോസ്റ്റിംഗ് വില – 2845 സബ് സിഡി 2560 ഗുണഭോക്ത വിഹിതം 285. അവിശ്വമായവരുടെ ലിസ്റ്റ് റസിഡൻസ് അസോസിയേഷൻ നൽകണം ലിസ്റ്റിന് അനുസരിച്ച് അപേക്ഷ ഫോറം റസിഡൻസ് അസോസിയേഷനുകൾ മുഖേന വിതരണം ചെയ്യും. അഞ്ച് സെന്റിന് താഴെ ഭൂമിയുള്ളവർക്ക് മുൻഗണന ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close