Politics

നഷ്ടപരിഹാരം നൽകണം – RJD

കൂടരഞ്ഞി -പൂവാറൻതോട് തമ്പുരാൻ കൊല്ലിയിൽ കാട്ടാനയുടെ ശല്യം മൂലം കൃഷി നശിച്ച മൂലേ ചാലിൽ ജോർഡി എന്ന കർഷകന് അടിയന്തിരമായി നഷ്ടം പരിഹാരം നൽകണമെന്ന് R J D കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. വാഴ, കമുക്, നൂറുകണക്കിന് ഏലം എന്നി കൃഷികളാണ് 3 ദിവസങ്ങളിലായി ആന നശിപിച്ചത്. വനാതിർത്തിയിൽ കർഷകർക്ക് കൃഷി ചെയ്ത് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും വന്യജീവി ആക്രമണത്തിൽ നിന്നും ശാശ്വതമായ പരിഹാരം ബന്ധപെട്ടവർ കണ്ടെത്തണമെന്നും യോഗം ആവശ്യപെട്ടു
യോഗത്തിൽ പി.എം തോമസ് മാസ്റ്റർ, വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി അബ്ദുറഹിമാൻ മാസ്റ്റർ, ജോളി പൊന്നംവരിക്കയിൽ, മുഹമ്മദ്കുട്ടി പുളിക്കൽ, ബിജു മുണ്ടക്കൽ, ജോർജ് പ്ലാക്കാട്ട്, സി.എൽ മാത്യു, ജോർജ് വർഗീസ്, ജോളി പൈക്കാട്ട്, സോളമൻ മഴുവഞ്ചേരിൽ, ഹമീദ് ആറ്റുപുറം,അഹമ്മദ് കുട്ടി അടുക്കത്തിൽ, ജോർജ് പാലമുറി, ജിൻസ് അഗസ്റ്റ്യൻ, സജി പെണ്ണാപറമ്പിൽ, സോഫി തോമസ്, രജില ബാബു അനീഷ് കൊല്ലിയിൽ, ജോബി മൈലാടിയിൽ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close