top news
ലോറി പുഴയില്‍ മറിഞ്ഞിട്ടില്ലെന്ന് സൂചന: നാവിക സേനയുടെ എട്ടംഗ സംഘം സ്ഥലത്ത്, റോബോട്ടുകളെ എത്തിച്ചു

ബെംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും. സേനയുടെ എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. മുങ്ങള്‍ വിദഗ്ധരാണ് പ്രദേശത്തെത്തിയത്. നദിയിലേക്ക് ഇറങ്ങാനുള്ള സാധ്യത പരിശോധിക്കുകയാണ് നിലവില്‍ ഉദ്യോഗസ്ഥര്‍. വെള്ളത്തില്‍ ഇറങ്ങുന്നതിനുള്ള റബ്ബര്‍ ട്യൂബ് ബോട്ടുകള്‍ സ്ഥലത്തില്ല. അതിനു വേണ്ട സാമഗ്രികള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സേനാംഗങ്ങള്‍. ജി പി എസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുനെ കണ്ടെത്താന്‍ കാസര്‍കോട്ടു നിന്നുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു.
മണ്ണിടിച്ചിലുണ്ടായി നാലാം ദിവസവും തിരച്ചില്‍ തുടരുകയാണ്.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ സൂചന നല്‍കിയിരുന്നു. അവിടെ നിന്ന് ചായകുടിക്കാനായി വാഹനം നിര്‍ത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉള്‍പ്പടെ പത്ത് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz