തിരുവനന്തപുരം: എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിച്ചു. നോണ്‍ എസി ട്രെയിനില്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് അനുമതി. ടിക്കറ്റ് ഇവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കും. ഡല്‍ഹിയിലെ ഹെല്‍പ് ഡസ്‌ക് വഴി ഇത് ഏകോപിപ്പിക്കും. ഇതിന് സാധ്യമായതെല്ലാം സംസ്ഥാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് നോണ്‍ എ സി ട്രെയിനാക്കി എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മെയ് 18 മുതല്‍ ജൂണ്‍ 14 വരെ കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ ബംഗാളിലേക്ക് അയക്കും. ഇതിനായി 28 ട്രെയിനുകള്‍ സജ്ജമാക്കും.