INDIAtop news

രാജ്യത്ത് കൊവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍, രോഗികള്‍ അഞ്ച് ലക്ഷത്തിലേക്ക്‌

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,922 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 418 പേര്‍ മരിച്ചു.ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,73,105 ആയി ഉയര്‍ന്നു. 14,894 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് തന്നെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്

കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം ഒരു ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നത്. 2,71,697 പേര്‍ രോഗമുക്തി നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close