KERALAlocaltop news

മലദ്വാരത്തിൽ ഒളിപ്പിച്ച ഒരു കിലോയിലധികം സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ എയർ പോർട്ടിൽ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വീണ്ടും സ്വർണം പിടികൂടി.

കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ മഞ്ചേരി തുവ്വൂർ പാലക്കാവേറ്റ സ്വദേശി കാവന്നയിൽ അഷറഫ് (54) എന്ന വ്യക്തിയിൽ നിന്നും 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 gram സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെടുക്കുകയുണ്ടായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ എത്തിയത്. സ്വർണ മിശ്രിതം കാൾ രൂപത്തിൽ 4 പാക്കറ്റുകളാക്കി മലദ്വാരത്തിൽ രിപ്പിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. കസ്റ്റംസ് കേസെടുക്കുകയും വിശദമായ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ . ജെ ആനന്ദ് കുമാറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സുപ്രണ്ടുമാരായ . പ്രകാശ് എം, റജീബ്, കപിൽ ദേവ് ഇൻസ്പെക്ടർ മാരായ . മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ . സന്തോഷ് കുമാർ എം, ഇ വി മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

=

O

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close