ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നേരത്തെ സ്വീകരിച്ച അപ്രായോഗിക നടപടി തിരുത്തിയത് ചൂണ്ടിക്കാണിച്ചതിനെയാണ് അഭിനന്ദനമായി തെറ്റിദ്ധരിച്ചത്. മണ്ടത്തരം തിരുത്തിയതിനെ അഭിനന്ദനമായി കൊണ്ടാടുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.
കേന്ദ്രം ജൂണ്‍ 24ന് അയച്ച കത്ത് കേരള സര്‍ക്കാര്‍ പൂഴ്ത്തി. 25ന് അയച്ച കത്താണ് അഭിനന്ദനം എന്ന് പറഞ്ഞ് പുറത്തുവിട്ടിരിക്കുന്നത്. കത്ത് പി ആര്‍ വര്‍ക്കിന് ഉപയോഗിക്കുന്നത് മലയാളികള്‍ തിരിച്ചറിയും. ഇംഗ്ലീഷ് അറിയുന്ന പി ആറിനെ നിയമിക്കണമെന്നും ഇല്ലെങ്കില്‍ അബദ്ധം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി ആറിന് ചെലവഴിക്കുന്ന പണം കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കണമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.