local

മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഇ.കെ. അബ്ദുസലീമിന് കാരശ്ശേരി ബാങ്കിന്റെ ആദരം

മുക്കം: മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവനമെഡല്‍ നേടിയ അബ്ദുല്‍ സലീമിനെ കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്ക് ആദരിച്ചു. ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍ ഉപഹാരം നല്‍കി. ജനറല്‍ മാനേജര്‍ എം. ധനീഷ് ഹാരാര്‍പ്പണം നടത്തി. ബാങ്ക് വൈസ് പ്രസി. ഗസീബ് ചാലൂളി അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസി. സി. ഫസല്‍ ബാബു, ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശ്, റോട്ടറി ക്ലബ് പ്രസി. കെ.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുക്കം അഗസ്ത്യന്‍മുഴി ഇവടനം കുന്നത്ത് സ്വദേശിയാണ് അബ്ദുല്‍ സലീം. തൃശൂര്‍ രാമവര്‍മ്മ പുരത്തുള്ള സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്‌റ്റേഷന്‍ ഓഫീസറാണ് ഈ
49 കാരന്‍. രണ്ട് വര്‍ഷമായി ദേശീയ ചാമ്പ്യന്‍മാരായ കേരളാ ഫയര്‍, റസ്‌ക്യൂ സര്‍വീസസ് ടീമിന്റെ പരിശീലകന്‍ കൂടിയാണ.് ഐ.എഫ്.എഫ് പരിശീലന യോഗ്യതയുള്ള സലീം, ഒട്ടേറെ ബോധവല്‍ക്കരണ ക്ലാസുകളിലൂടെയും ശ്രദ്ധേയനാണ്.

2007 ലെ കോഴിക്കോട് മിഠായിത്തെരു അഗ്‌നിബാധ, 2012 ലെ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍, 2018 ലെ വെള്ളപ്പൊക്കം, അരീക്കോട് ഓടക്കയം ഉരുള്‍പൊട്ടല്‍,
2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ എന്നിവിടങ്ങളിലെ സലീമിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃക പരമായിരുന്നു.
കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സ് സോഷ്യ മീഡിയയിലൂടെ ജനങ്ങളിലെത്തിച്ചതിന് ഫയര്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറലുടെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close