INDIAKERALAtop newsWORLD

10 പ്രധാന വാര്‍ത്തകള്‍ അറിയാം, പത്മനാഭ സ്വാമി ക്ഷേത്ര ഭരണം, കൊവിഡ് മരണം, കശ്മീരില്‍ ഏറ്റുമുട്ടല്‍, ചൈനയില്‍ വെള്ളപ്പൊക്കം

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാം ഇ ന്യൂസിന്റെ ഫാസ്റ്റ് ന്യൂസില്‍…

1- പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജ കുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ക്ഷേത്ര ഭരണ സമിതിക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി

2- രാജ്യത്ത് 24 മണിക്കൂറിനിടെ 28701 പേര്‍ക്ക് കൊവിഡ്, 500 മരണം

3- സച്ചിന്‍ പൈലറ്റ് ബി ജെ പിയിലേക്കില്ല, പുതിയ പാര്‍ട്ടിയുണ്ടാക്കും

4- ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടല്‍ തുടരുന്നു

5- സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

6- എന്‍ ഐ എ, കസ്റ്റംസ് സംഘം തിരുവനന്തപുരത്ത്, ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

7- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാഞ്ഞിപ്പള്ളി പാറത്തോട് ഇടക്കുന്നം സ്വദേശി അബ്ദുല്‍ സലാം(71) ആണ് മരിച്ചത്.

8- ബംഗാളില്‍ ബി ജെ പി എം എല്‍ എ ദേബേന്ദ്ര നാഥ് റോയി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമെന്ന് ബി ജെ പി.

9- ചൈനയില്‍ പ്രളയം, നൂറിലേറെ പേരെ കാണാനില്ല, മരണഭീതിയില്‍ കോടികള്‍

10- കൊവിഡ്19: നാട്ടില്‍ നിരീക്ഷണത്തിലിരുന്ന അമ്പത്തെട്ടുകാരന്‍ മരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close