തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 കോവിഡ് രോഗികള്‍. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
രോഗികള്‍ 600 കടക്കുന്നത് ആദ്യമായിട്ടാണ്. സമ്പര്‍ക്കം 396 പേര്‍ക്ക്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം. സംസ്ഥാനം അതീജ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നുവെന്ന് മുഖ്യമന്ത്രി കോവി്ഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഹോട്‌സ്‌പോട്ടുകള്‍ 227. 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞില്ല. 151 പേര്‍ക്ക് രോഗമുക്തി. വിദേശത്ത് നിന്ന വന്ന 130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ ഇന്ന് മരിച്ചു.
ജില്ലകളിലെ കൊവിഡ് സ്ഥിരീകരണം..
എറണാകുളം- 70
മലപ്പുറം -58
കോഴിക്കോട് – 58
കാസര്‍കോഡ്-44
തൃശൂര്‍-42
ആലപ്പുഴ-34
പാലക്കാട്-26
കോട്ടയം-25
കൊല്ലം-23
വയനാട് – 12
കണ്ണൂര്‍ -12
പത്തനംതിട്ട-3