ബാബു ചെറിയാന്‍
കോഴിക്കോട്
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നയതന്ത്ര ചാനല്‍വഴി 15 കോടിയിലധികം രൂപയുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്നസുരേഷിന് തിരുവനന്തപുരത്തെ രണ്ട് ഉന്നത പോലീസ് ഓഫീസര്‍മാരുമായി ഉറ്റബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കെ, ഇതിനെ ശരിവയ്ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
കോഴിക്കോട് മാവൂര്‍ റോഡ് ജംഗ്ഷനടുത്ത പ്രവര്‍ത്തിച്ചിരുന്ന എയിംഫില്‍ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനം നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ തട്ടിപ്പിന് ഡി ജി പി ലോക് നാഥ് ബെഹ്‌റ ഒത്താശ ചെയ്തതടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. തട്ടിപ്പിനിരയായ പെണ്‍കുട്ടികളടക്കം വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സ്ഥാപന ഉടമ ഫൈസല്‍ എന്ന ഫാസില്‍, മാനേജര്‍ വിശ്വരൂപിണി എന്നിവര്‍ക്കെതിരെ നടക്കാവ് പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഉടമ ഫൈസല്‍ ഗള്‍ഫിലാണെന്നാണ് അന്ന് വിശ്വരൂപിണി പോലീസിന് നല്‍കിയ മൊഴി. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ മൂന്നാം പ്രതിയായി ചേര്‍ത്ത ഫൈസല്‍ തന്നെയാണ് ഈ ഫൈസല്‍ എന്നു സംശയിക്കുന്നു.
ഫൈസലിനും വിശ്വരൂപിണിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ഓഫീസറെ ഡി ജി പി ബെഹ്‌റ അന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത് വന്‍ വിവാദമായിരുന്നു. വിശ്വരൂപിണിയെ സ്വന്തം ചേംബറില്‍ ഇരുത്തി ഓഫീസറോട് തട്ടിക്കയറിയ ബെഹ്‌റ, കേസ് ഒഴിവാക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി.
ഇതിനു വഴങ്ങാതിരുന്ന ഓഫീസറെ ഉത്തരമേഖലയില്‍ നിന്ന് മാറ്റി ഡി ജി പി യുടെ ഓഫീസില്‍ നിയമിക്കാന്‍ ശ്രമം നടന്നു. ഉന്നത രാഷ്ടീയ ഇടപെടലിനെ തുടര്‍ന്ന് ഡി ജി പി ക്ക് പി മാറേണ്ടി വന്നെങ്കിലും തന്റെ സ്വാധീനം ഉപയോഗിച്ച് ഫൈസലിനും വിശ്വരൂപിണിക്കും എതിരായ നാലു കേസുകളും എഴുതി തള്ളി. അതിനായി ബെഹ്‌റ ഇടപെട്ട് കേസുകള്‍ െ്രെകംബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.
സാധാരണ പരാതിക്കാരുടെ ആവശ്യപ്രകാരമാണ് കേസ് ലോക്കല്‍ പോലീസില്‍ നിന്ന് െ്രെകംബ്രാഞ്ചിലേക്ക് മാറ്റുക. എന്നാല്‍ ഈ കേസുകള്‍ പ്രതികളുടെ ആവശ്യപ്രകാരമാണ് ബെഹ്‌റ ക്രൈംബ്രാഞ്ചിന്‌വിട്ടത്. വഞ്ചനാകുറ്റം വ്യക്തമാകുന്നതിനാല്‍ കേസ് എഴുതിതള്ളാനാകില്ലെന്ന് നിലപാടെടുത്ത ക്രൈംബ്രാഞ്ച് എസ്പി പ്രകാശിനെ തിരുവനന്തപു രത്തേക്ക് വിളിച്ച് ബെഹ്‌റ ശകാരിച്ചു. തുടര്‍ന്നാണ് നാലു കേസുകളും എഴുതി തള്ളിയത്. ഈ കേസിനെകുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചതായി അറിയുന്നു.