തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നസുരേഷിന്റെയും സരിത്തിന്റെയും ഫോണ്‍ രേഖ പുറത്ത്. സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ മന്ത്രി കെ ടി ജലീലും ഉള്‍പ്പെടുന്നു. ജൂണ്‍ മാസം എട്ട് തവണയാണ് കെ ടി ജലീല്‍-സ്വപന ഫോണ്‍ സംഭാഷണം നടന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സരിത്തും പതിനാല് തവണ ഫോണില്‍ സംസാരിച്ചു. അഞ്ച് തവണ ശിവശങ്കര്‍ സരിത്തിനെ വിളിച്ചുവെന്നും രേഖകളില്‍ വ്യക്തം.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ഫോണ്‍ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
ശിവശങ്കറിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചി എന്‍ ഐ എ ആസ്ഥാനത്തേക്കും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
അന്വേഷണ സംഘം ഫൈസല്‍ ഫരീദുമായ ഫോണില്‍ സംസാരിച്ചു. ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ വേങ്ങര സ്വദേശി അറസ്റ്റിലായി.