KERALANationaltop news

സ്വര്‍ണക്കടത്ത്: ഫൈസല്‍ ദുബൈയില്‍ പിടിയില്‍, ശിവശങ്കറിന്റെ വിദേശയാത്ര അന്വേഷിക്കും, ഗണ്‍മാനെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബൈ പോലീസിന്റെ പിടിയില്‍. രണ്ട് ദിവസത്തിനകം ഇന്ത്യക്ക് കൈമാറും.
സ്വര്‍ണക്കടത്തിലെ വലിയ കണ്ണിയായ ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കും.

അതിനിടെ മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ ഐ എ അനുമതി തേടി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ നടത്തിയ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കും.

പ്രതികളായ സരിത്തും സ്വപ്‌നയുംശിവശങ്കറിനെ കുറിച്ച് നല്‍കിയത് വ്യത്യസ്ത മൊഴികളാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്ത് ബന്ധമില്ലെന്നാണ് സ്വപ്‌ന പറഞ്ഞതെങ്കില്‍ സരിത് നേരെ തിരിച്ചാണ് പറഞ്ഞത്.

യു എ ഇ കോണ്‍സുലേറ്റിന്റെ ഗണ്‍മാന്‍ ജയഘോഷിനെ അന്വേഷസംഘം ചോദ്യം ചെയ്തു. കൈ മുറിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ ജയഘോഷിനെ അവിടെ ചെന്നാണ് ചോദ്യം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close