INDIAtop newsWORLD

കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയിച്ചു, സെപ്തംബറില്‍ പ്രതീക്ഷിക്കാം, അതുവരെ ജാഗ്രത തുടരുക!

ലണ്ടന്‍: ലോകത്തിന് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം ഫലപ്രദമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ പരീക്ഷണാര്‍ഥത്തില്‍ പ്രയോഗിച്ച മനുഷ്യരില്‍ കോറോണ വൈറസിനെതിരെ പ്രതിരോധം കൈവരിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

1077 പേരിലാണ് പരീക്ഷണം നടത്തിയത്. വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നാണ് അവകാശവാദം. ശുഭപ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടാണെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം വിജയകരമാകുമെന്നതില്‍ കൂടുതല്‍ പഠനങ്ങളും പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്.

ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സെപ്തംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്.
വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണത്തിന് തയ്യാറായി വന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും പനിയും തലവേദനയും ഉടലെടുത്തെങ്കിലും ഇതെല്ലാം സാധാരണ പനി മരുന്നു കൊണ്ട് മറികടക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യരില്‍ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള വൈറസിനെ ഉപയോഗിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close