HealthTechnologytop news

മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണഫലങ്ങള്‍ പുറത്തുവിട്ട് ഗ്ലെന്‍മാര്‍ക്ക്

23/07/2020

കൊച്ചി : ആഗോള ഗവേഷണാധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് കോവിഡ്-19 രോഗികളില്‍ നടത്തിയ ഫാവിപിരാവിര്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ട ഫലങ്ങള്‍ പുറത്തുവിട്ടു. ഫാവിപിരാവിര്‍ ഉപയോഗിച്ച രോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ വളരെ വേഗത്തില്‍ ഫലപ്രാപ്തിയുണ്ടായതായാണ് പരീക്ഷണഫലം പറയുന്നത്. മിതമായ രോഗലക്ഷണമുള്ളവരിലാണ് പരീക്ഷണം നടത്തിയത്. ഇന്ത്യയിലെ ഏഴു വിവിധ സ്ഥലങ്ങളിലായി 150 പേരിലാണ് ഫാവിപിരാവിര്‍ പരീക്ഷിച്ചത്. ഫാവിപിരാവിര്‍ സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും മിതമായ രോഗലക്ഷണമുള്ള കോവിഡ്-19 രോഗികളില്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ഇത് തെളിയിക്കുന്നു. വൈവിധ്യമാര്‍ന്ന ഗുണങ്ങളുള്ള ആന്റിവൈറല്‍ മരുന്നാണ് ഫാവിപിരാവിര്‍.

ഫാവിപിരാവിറിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതായും രോഗത്തിന്റെ തുടക്കസമയത്ത് ഫാവിപിരാവിര്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തിയാല്‍ രോഗം അധികരിക്കാനോ മരണം സംഭവിക്കാനോ ഉള്ള സാധ്യത കുറയുമെന്നും ഡോ. മോണിക്ക ഠണ്ഡന്‍ (വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ് – ക്ലിനിക്കല്‍ ഡെവലപ്പ്മെന്റ്, ഗ്ലോബല്‍ സ്പെഷ്യാലിറ്റി / ബ്രാന്‍ഡഡ് പോര്‍ട്ട്ഫോളിയോ) പറഞ്ഞു. മിതമായ രോഗലക്ഷണമുള്ളവരില്‍ ഇത് വേഗത്തിലും സുരക്ഷിതമായും രോഗമുക്തി നല്‍കുന്നു – അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close