EDUCATIONHealthlocalOthers

ഓണ്‍ലൈന്‍ കളരിപ്പയറ്റിലേക്ക് ചുവട് മാറ്റി ഹിന്ദുസ്ഥാന്‍ കളരി സംഘം

വ്യാഴാഴ്ച തോറും ഫെയ്‌സ്ബുക്ക് പേജിലൂടെ സൗജന്യ കളരി ക്ലാസുകള്‍

കോഴിക്കോട്: കളരിപ്പയറ്റ് പരിശീലനം ഇനി ഓണ്‍ലൈനിലൂടെയും.കോവിഡ്  കാലത്ത് എല്ലാ പഠന പരിശീലന സംവിധാനങ്ങളും ഓണ്‍ലൈന്‍ സാധ്യത തേടുമ്പോള്‍ കേരളത്തിന്റെ തനത് ആയോധനാ ശാസ്ത്രവും ഓണ്‍ലൈന്‍ പരിശീലന മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു.
കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹിന്ദുസ്ഥാന്‍ കളരി സംഘമാണ് ഓണ്‍ലൈന്‍ കളരിപ്പയറ്റ് പരിശീലനത്തിലേക്ക് ചുവട് മാറ്റുന്നത്. കോവിഡ് സാഹചര്യത്തില്‍ മൂന്ന് മാസത്തിലേറെയായി പരിശീലനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
നൂറ് കണക്കിന് വരുന്ന വിദേശി-സ്വദേശി പരിശീലനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപകരിക്കും.

മുഖ്യ പരിശീലകയും സ്വാമി ഗുരുക്കളുടെ മകളുമായ രാധിക ഗുരുക്കളും മകന്‍ ആനന്ദ് കൃഷ്ണനും ശിഷ്യ അമൃതയും ചേര്‍ന്നാണ് ഓതിരം എന്ന ഓണ്‍ലൈന്‍ കളരിപ്പയറ്റ് പരിശീലന ക്ലാസുകള്‍ നയിക്കുക.
എല്ലാ വ്യാഴാഴ്ചയും ഹിന്ദുസ്ഥാന്‍ കളരി സംഘത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ക്ലാസുകളുടെ സംപ്രേഷണം. സൗജന്യ പരിശീലന ക്ലാസുകളാണിത്.
വ്യക്തിഗത ഓണ്‍ലൈന്‍ പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കും.
1950 കളില്‍ സ്വാമി ഗുരുക്കളാണ് ഹിന്ദുസ്ഥാന്‍ കളരി സംഘം സ്ഥാപിച്ചത്.

ഫെയ്‌സ്ബുക്ക് പേജ്: www.facebook.com/hindustankalarisangam

ഫോണ്‍ നമ്പര്‍ : 9446 475297

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close